Ayurveda Treatment Methods

A Guide Line To Ayurveda Treatments & Principles

കുഞ്ഞുങ്ങളെ മുകളിലേക്ക് "എറിഞ്ഞു" കളിക്കുമ്പോള്മാരകമായ അപകടം സംഭവിക്കാം!!
#33
ഡോ:ദീപു സദാശിവന്എഴുതുന്നു..
കുഞ്ഞുങ്ങളെ മുകളിലേക്ക് എറിഞ്ഞു പിടിക്കുന്നത്വളരെ അപകടകരം ആയ കാര്യം ആണ്,എന്നാല്ഇതിന്റെ അപകട സാധ്യത മനസ്സിലാക്കാതെ പലരും ചെയ്തിട്ടുള്ള കാര്യമായിരിക്കാമിത്.

പലരും കളി ആയിട്ടാണ് കുഞ്ഞുങ്ങളെ ഇങ്ങനെ ചെയ്യുന്നത് പലപ്പോളും കുഞ്ഞുങ്ങള്ഇത് ആസ്വദിക്കുകയും ചിരിക്കുകയും ചെയ്യും എന്നാല്ചിലപ്പോള്കളി കാര്യം ആവും.
കുഞ്ഞു കൈ വിട്ടു താഴെ വീഴാന്ഉള്ള സാധ്യത ഞാന്പറയാതെ തന്നെ ഏവര്ക്കും ഊഹിക്കാം എന്നാല്അതിലും വലിയ അപകടവും സംഭവിക്കാം.

ഇത് ചിലപ്പോള്കുഞ്ഞുങ്ങള്ക്ക്തലച്ചോറിനു കേടുപാടുകളും,തുടര്ന്ന് മാരകമായ രോഗാവസ്ഥയും ഉണ്ടാക്കാം.
ജീവിതകാലം മുഴുവന്നീണ്ടു നില്ക്കുന്ന രോഗാതുരതയോ (പക്ഷാഘാതം പോലുള്ള തളര്ച്ചയോ,അന്ധതയോ ഒക്കെ )കൂടാതെ മരണം പോലുമോ തല്ഫലമായി ഉണ്ടാവാം ഇതിനെയാണ് ഷേക്കണ്ബേബി സിണ്ട്രോം(Shaken Baby Syndrome) എന്ന് വിശേഷിപ്പിക്കുന്നത്.യാതൊരു കാരണവശാലും കൊച്ചു കുഞ്ഞുങ്ങളെ പ്രത്യേകിച്ച് രണ്ടു വയസ്സില്താഴെ ഉള്ള കുഞ്ഞുങ്ങളെ അങ്ങനെ എറിയുകയോ കുലുക്കുകയോ ചെയ്യാന്പാടില്ല.

കുഞ്ഞുങ്ങളുടെ അസ്ഥിവ്യവസ്ഥയും അവയെ ബന്ധിപ്പിക്കുന്ന മസിലുകളും ശരീരഭാഗങ്ങളും മുതിര്ന്നവരിലെ പോലെ ശക്തി ആര്ജ്ജിച്ചിട്ടില്ല.ഇങ്ങനെ എടുത്തു ഉലയ്ക്കുമ്പോള്പിടലിയുടെ അസ്ഥിരത കൊണ്ട് തല കുലുങ്ങുകയും തലയോട്ടിയുടെ ഉള്ളില്ബ്രെയിന്ചലിക്കുകയും തലയോട്ടിയുടെ അന്തര്ഭാഗത്ത് തട്ടി പലതരം പരുക്കുകള്ഉണ്ടാവാം പ്രത്യേകിച്ച് ആന്തരിക രക്ത സ്രാവം ഉണ്ടാവുകയും ചെയ്യാം തല്ഫലം ആയിട്ടാണ് മേല്പ്പറഞ്ഞ ഗുരുതരാവസ്ഥകള്ഉണ്ടാവുന്നത്.
കൂടാതെ നട്ടെല്ലിനും സുഷുംനയ്ക്കും ഒക്കെ പരുക്കുകള്സംഭവിക്കാം,വാരിയെല്ലുകള്ഒടിയാം.
ഇത്തരത്തില്പരുക്കുകള്ഏല്ക്കുന്ന കുഞ്ഞുങ്ങളില്‍ 25 ശതമാനം എങ്കിലും മരണപ്പെടുന്നു എന്നാണു കണക്കുകള്‍!

കരച്ചില്നിര്ത്താന്വേണ്ടിയും,കുട്ടികളോട് ദേഷ്യം പ്രകടിപ്പിക്കുന്നതിനും വേണ്ടിയും ഒക്കെ ഉള്ള ശക്തമായ കുലുക്കലുകള്ഇതിനു കാരണമാവാം.

പല രാജ്യങ്ങളിലും ഇതിനെ ഒരു തരത്തില്ഉള്ള ബാല പീഡനം ആയിട്ടാണ് ഇന്ന് ഇതിനെ കാണുന്നത്.നമ്മുടെ നാട്ടില് അവസ്ഥ പലപ്പോളും തിരിച്ചറിയപ്പെടുന്നു പോലും ഉണ്ടാവില്ല.അമേരിക്കയിലെ കണക്കുകള്പ്രകാരം പ്രതിവര്ഷം 1500 കുട്ടികള്ക്ക് ഇത് സംഭവിക്കുന്നു എന്നാണു.

യാതൊരു കാരണവശാലും കുഞ്ഞുങ്ങളെ ശക്തമായി കുലുക്കുകയോ മുകളിലേക്ക് എറിഞ്ഞു പിടിച്ചു കളിക്കുകയോ ചെയ്യരുത് എന്ന് ഒരിക്കല്കൂടി ഓര്മ്മിപ്പിച്ചു കൊണ്ട് നിര്ത്തുന്നു.
ഇത്തരം ഒരു അവബോധം ഏവരിലേക്കും എത്തിയാല്നന്ന് എന്ന് കരുതുന്നു.

 

 

All articles in the ‘info clinic’ category copy paste from face book page 

https://www.facebook.com/infoclinicindia/    (Please like this page)

And 

infoclinicindia.blogspot.com/ 

It is a wonderful health related page  I read ,  their hard work to remove misbelieve in medical science is really need to appreciate. So please like the info clinic page.   

 

(please note if you have any question related to articles in this section, please visit the info clinic page )

 

Thank you.

Useful Links

Medicinal plants of India ; Ayurveda

Encyclopedia of Indian Medicinal Plants/Herbs mainly using in Ayurveda with good quality pictures and information like therapeutic usage of Medicinal Plants, cultivation, morphology, habitat, flower characters, Chemical content, parts used, research works etc.

ayurvedic treatments

ayurvedic treatments