Ayurveda Treatment Methods

A Guide Line To Ayurveda Treatments & Principles

#36
Dr 
Shimna Azyz
ദേശീയ പ്രതിരോധകുത്തിവെപ്പ്പട്ടിക( National Immunisation Schedule) പ്രകാരം ഈയടുത്ത ദിവസങ്ങളിൽ എപ്പോഴെങ്കിലും കുട്ടിക്ക്പോളിയോ തുള്ളിമരുന്ന്നൽകപ്പെട്ടിട്ടുണ്ടെങ്കിൽ പോലും ഇന്ന്‌ 'പൾസ്പോളിയോ' യജ്ഞത്തിൽ പങ്കെടുക്കേണ്ടതുണ്ടോ എന്നോരു ചോദ്യം രാവിലെ മുതൽ കേൾക്കുന്നു..

വേണം...
കാരണം, ഇത്നിങ്ങളുടെ കുഞ്ഞിന്മാത്രമല്ല, നമ്മുടെ ദേശത്തിന്മുഴുവൻ വേണ്ടിയാണ്‌. Trivalent OPV അഥവാ മൂന്ന്തരം പോളിയോ വൈറസുകൾക്ക്എതിരെയുള്ള ഓറൽ പോളിയോ വാക്സിൻ Bivalent OPV (രണ്ട്തരം വൈറസുകൾക്ക്എതിരെയുള്ളത്‌) ആക്കാൻ സാധിച്ചത്നമ്മുടെ കൂട്ടായ പ്രയത്നം കൊണ്ടാണ്‌. Wild polio virus (Type 2) നിർമാജനം ചെയ്യപ്പെട്ട്കഴിഞ്ഞു.ഇതു പോലെ 2018 ആവുമ്പോഴേക്ക്‌ Type 1, Type 3 എന്നിവ കൂടി ഇല്ലാതാകുമെന്നാണ്പ്രതീക്ഷ...കാരണം, പൾസ്പോളിയോയിലുള്ള വമ്പിച്ച ജനപങ്കാളിത്തം തന്നെ.

സംഭവിക്കുന്നത്ഇതാണ്‌...പോളിയോ തുള്ളിമരുന്ന്രുചിക്കുന്ന കുഞ്ഞിന്റെ കുടലിൽ നിർവീര്യമാക്കപ്പെട്ട ജീവനുള്ള പോളിയോ വൈറസുകൾ (live attenuated virus) പ്രവേശിക്കുന്നു, അവിടെ വച്ച്അവ എണ്ണത്തിൽ വർദ്ധിക്കുന്നു. കുഞ്ഞിന്റെ കുടലിൽ നിന്നും വിസർജനസമയത്ത്പുറത്ത്പോകുന്നു. അന്തരീക്ഷത്തിൽ കുഞ്ഞുങ്ങളെ ബാധിക്കാൻ സാധ്യതയുള്ള wild polio virus നിലനിൽക്കുന്നു എങ്കിൽ, ഒരു ദിവസം..അതല്ലെങ്കിൽ ചെറിയൊരു സമയപരിധിക്കുള്ളിൽ ശക്തിയില്ലാത്ത, രോഗം പരത്താൻ ശേഷിയില്ലാത്ത വൈറസുകൾ അന്തരീക്ഷത്തിൽ പലയിടത്തു നിന്നായി ഒന്നിച്ച്വന്ന്നിറയുന്നത്കൊണ്ട് രോഗശേഷിയുള്ള വൈറസുകൾ പാവം വാക്സിൻ വൈറസിന്വഴി മാറുന്നു...അതെങ്ങനെയെന്ന്ചോദിച്ചാൽ...ഇച്ചിരെ മൈക്രോബയോളജിയാണ്‌...ആവശ്യക്കാർക്ക്വ്യക്തമാക്കിത്തരാം..മലയാളത്തിൽ മൈക്രോബയോളജി ഉണ്ടാക്കാൻ അൽപം വിഷമമുണ്ടേ...അത്കൊണ്ടാണ്‌..

പൾസ്പോളിയോ നമ്മുടെ കുഞ്ഞിനെ സംരക്ഷിക്കുന്നു...കൂടെ ഭാരതത്തെ പോളിയോ വിമുക്തമാക്കാനും സഹായിക്കുന്നു...ഉടൻ തന്നെ അടുത്തുള്ള പോളിയോ ബൂത്തിൽ നിന്നും നിങ്ങളുടെ കുഞ്ഞ്പോളിയോ മരുന്ന്രുചിച്ചു എന്ന്ഉറപ്പ്വരുത്തുക...

#poliofreeworld
#ജീവന്റെരണ്ടുതുള്ളികൾ

 

 

All articles in the ‘info clinic’ category copy paste from face book page 

https://www.facebook.com/infoclinicindia/    (Please like this page)

And 

infoclinicindia.blogspot.com/ 

It is a wonderful health related page  I read ,  their hard work to remove misbelieve in medical science is really need to appreciate. So please like the info clinic page.   

 

(please note if you have any question related to articles in this section, please visit the info clinic page )

 

Thank you.

Useful Links

Medicinal plants of India ; Ayurveda

Encyclopedia of Indian Medicinal Plants/Herbs mainly using in Ayurveda with good quality pictures and information like therapeutic usage of Medicinal Plants, cultivation, morphology, habitat, flower characters, Chemical content, parts used, research works etc.

ayurvedic treatments

ayurvedic treatments