Ayurveda Treatment Methods

A Guide Line To Ayurveda Treatments & Principles

#40
തീ പ്രശ്നമാണ് by Dr. Jimmy Mathew

"ചുമ്മാ ഭർത്താവിനെ പേടിപ്പിക്കാൻ ചെയ്തതാണ് " മുപ്പതുകാരിയായ സ്ത്രീ പറഞ്ഞതിതാണ് . ഒരു ചെറിയ വഴക്കിനു ശേഷം സ്വയം സാരിക്ക് തീ കൊളുത്തിയതാണ് . കാണുമ്പോൾ അധികം പൊള്ളിയിട്ടില്ല . ഒരു കൈ ഏകദേശം മൊത്തം - അതായത് ഒൻപതു ശതമാനം . പിന്നെ നെഞ്ചിലും വയറിലും കുറച് . നെഞ്ചിൻറെയും വയറിന്റെയും മുൻഭാഗം മുഴുവൻ പതിനെട്ടു ശതമാനമാണ് . ഇതൊരു പതിനഞ്ചു ശതമാനമേയുള്ളു . അതായത് ആകെ ഏകദേശം ഇരുപതു - ഇരുപത്തഞ്ചു ശതമാനം മാത്രം . ഡോക്ടർമാരല്ലാത്ത ആളുകൾ പോലും പെട്ടന്ന് കണ്ടാൽ അത്ര ഗുരുതരമല്ലല്ലോ എന്ന് തോന്നും .
പക്ഷെ മൂന്നാഴ്ചയോളം മരണത്തോട് മല്ലിട്ടു അവസാനം അതിനു കീഴടങ്ങുകയായിരുന്നു അവർ . അവസാന നാളിലും അവർ പറഞ്ഞു :
"
ഞാൻ വെറുതെ പകുതി തമാശക്കു ചെയ്തതാ "
നമ്മൾ ഒന്ന് മനസ്സിലാക്കണം . നമ്മുടെ നാട്ടിൽ തീരെ വികസിച്ചിട്ടില്ലാത്ത ഒരു കാര്യമാണ് തീപൊള്ളലിന്റെ ചികിത്സ. തീപൊള്ളൽ തടയുകയാണ് ഏറ്റവും വേണ്ടത് . എന്നാൽ നമുക്കിവിടെ തീരെ അവബോധമില്ലാത്ത കാര്യങ്ങളിലൊന്നുമാണിത്
ഒരു ഇരുപതു ശതമാനത്തിനു മേലെ പൊള്ളലുണ്ടായാൽ അത് അപകടകാരിയാവാം . അമ്പതു ശതമാനത്തിനു മേലെയാണ് പൊള്ളലേങ്കിൽ മരണപ്പെടാനുള്ള സാധ്യത വളരെ അധികമാണ് . 
വളരെ പൊള്ളലുണ്ടെങ്കിൽ നിർജലിക്കരണം വന്നു ആൾ ഒന്ന് രണ്ടു ദിവസങ്ങൾക്കുള്ളിൽ മരിക്കാം . എന്നാൽ ആശുപത്രിയിലെത്തിച്ചു സിരകളിൽ കൂടി ജലം നൽകുന്നത് വഴി മരണങ്ങൾ മിക്കവാറും ഒഴിവാക്കാം . എന്നാൽ നാലഞ്ച് ദിവസങ്ങൾക്കുള്ളിൽ പൊള്ളിയ ഭാഗത്തുണ്ടാവുന്ന അണുബാധ തൊലിയുടെ സുരക്ഷാകവചം ഇല്ലാത്തതിനാൽ ശരീരത്തിൽ പ്രവേശിക്കുന്നതാണ് ഒട്ടു മിക്ക മരണങ്ങളുടെയും കാരണം .
എന്നാൽ പത്തു ശതമാനത്തേക്കാൾ താഴെയാണ് പൊള്ളലിങ്കിൽ വലിയ കുഴപ്പമില്ല . പ്രത്യേകിച്ചും തിളച്ച വെള്ളം വീണുണ്ടാവുന്ന പൊള്ളൽ ഒരു പത്തു ദിവസത്തിനുള്ളിൽ ദിവസവും കഴുകി മരുന്ന് പുരട്ടുന്നതിലൂടെ മിക്കവാറും ഉണങ്ങും. പൊള്ളലിന് അധികം ആഴമുണ്ടായിരിക്കയില്ല - അതാണ് പെട്ടന്ന് തനിയെ ഉണങ്ങാൻ കാരണം . തീ , തിളച്ച എണ്ണ , മുതലായവ ആഴത്തിലുള്ള പൊള്ളൽ ഉണ്ടാക്കിയേക്കാം . ഇത് ചെറിയ ശതമാനമാണെങ്കിൽ കൂടി ചിലപ്പോൾ പിന്നീട് തൊലി വെട്ടി ഒട്ടിക്കുന്ന ശസ്ത്രക്രിയ ചെയ്യേണ്ടി വന്നേക്കാം .
അതിപ്രധാനം തീപൊള്ളല് വരുന്നത് തടയുന്നതു തന്നെ .

1 . തമാശക്ക് പോലും സ്വയം തീ കൊളുത്തുന്നതിനെപ്പറ്റി ആലോചിക്കുകയെ അരുത് . 
2 .
തീ സൂക്ഷിച്ചു കൈകാര്യം ചെയ്യുക . സാരി, ഷാൾ , തട്ടം എന്നിവ പറന്നു തീയിലേക്ക് കിടക്കരുത് .
3 .
ചെറിയ പെൺകുട്ടികളെ (ആൺകുട്ടികളും) അടുക്കളയിൽ പാകം ചെയ്യാൻ തനിയെ വിടരുത് 
4 .
ഗ്യാസിന്റെ മണം വന്നാൽ സിലിണ്ടർ കെടുത്തുക - പൂർണമായും . ഒരു സ്വിച്ച്ചും ഓണാക്കുകയോ ഓഫാക്കുകയോ ചെയ്യരുത് . ഫാനിടരുത് . ജനലും വാതിലും മണം പോകുന്നത് വരെ തുറന്നിടുക . റിപ്പയറിനു ആളെ വിളിക്കുക 
5 .
സിഗരറ്റു കുറ്റി , കത്തുന്ന തീപ്പെട്ടി എന്നിവ കെടുത്തി എന്നുറപ്പു വരുത്തിയതിനു ശേഷം മാത്രം കളയുക .
6 .
തിളച്ച വെള്ളം സൂക്ഷിക്കുക . നല്ലൊരു ശതമാനം തിളച്ച വെള്ളം മൂലമുണ്ടാവുന്ന പൊള്ളലുകൾ കുട്ടികളിലാണ് . അവർ ബക്കറ്റും മറ്റും വലിച്ചിട്ടു മറിക്കും . 
7 .
വൈദ്യുതി പ്രശ്നമാണ് - പ്രത്യേകിച്ചും തേപ്പുപെട്ടി , വെള്ളം പമ്പ് ചെയുന്ന മോട്ടോറുകൾ എന്നിവ . സൂക്ഷിച്ചു ഉപയോഗിക്കുക 
8 .
ഹൈ ടെൻഷൻ ലൈനുകളിൽ തട്ടി ഉണ്ടാകുന്ന പൊള്ളലുകളോളം അപകടകാരി മറ്റൊന്നില്ല . പറ്റിയാൽ മരണം അഥവാ ഗുരുതര അംഗവൈകല്യം ഉറപ്പാണ് . വളരെ ആഴത്തിലുള്ള പൊള്ളലുകൾ എല്ലിലും രക്തക്കുഴലിലും മറ്റും ബാധിക്കുന്നതിനാൽ കൈ , കാൽ ഒക്കെ മുറിച്ചു മാറ്റേണ്ടി വരുന്നത് സാധാരണ ആണ് . മരങ്ങളിൽ കായ് പറിക്കാൻ നീളത്തിലുള്ള തോട്ടികൾ ഉപയോഗിക്കുന്നത് മൂലമുള്ള ഗുരുതര വൈദ്യുത ആഘാതങ്ങൾ വളരെ കൂടി വരുന്നു . അലൂമിനിയം തോട്ടികൾ മാത്രമല്ല പ്രശ്നം എന്നോർക്കുക . ഹൈ ടെൻഷൻ ലൈൻ ആണെങ്കിൽ എന്ത് കോണ്ടാക്റ്റും വളരെ പ്രശ്നമാണ് .
9 .
പടക്കം സൂക്ഷിച്ചു ഉപയോഗിക്കുക . കൈയിൽ വച്ച് പൊട്ടിക്കുക , പൊടി കൂട്ടിയിട്ടു കത്തിക്കാൻ ശ്രമിക്കുക തുടങ്ങിയുള്ള വീരസ്യങ്ങൾ വേണ്ട 
.
വസ്ത്രത്തിനു തീ പിടിച്ചാൽ ഉടൻ നിലത്തു കിടന്നുരുളണം . ഓടരുത് . ആരുടെയെങ്കിലും വസ്ത്രത്തിനു തീ പിടിച്ചാൽ നിലത്തുരുളാൻ പറഞ്ഞിട്ട് പുതപ്പോ ചാക്കോ പൊതിഞ്ഞോ വെള്ളമൊഴിച്ചോ തീ കെടുത്താം

പൊള്ളലേറ്റാൽ ഒരു പത്തു ശതമാനത്തിൽ താഴെയാണെങ്കിൽ (ഏകദേശം ഒരു തോൾ മുതൽ കൈപ്പത്തി വരെയുള്ള അത്രയും ഏരിയ ) ധാരയായി തണുത്ത വെള്ളം ഏകദേശം പത്തു മിനിട്ട് ഒഴിക്കാവുന്നതാണ് . പതിനഞ്ചു ശതമാനം വരെ ഇങ്ങനെ ചെയ്യാം . അതിനു മേലെയുള്ള വലിയ പൊള്ളലുകളിൽ ഒന്നും ചെയ്യരുത് . കരിഞ്ഞ വസ്ത്രങ്ങൾ മുറിച്ചെടുത്തു കളയാം . വൃത്തിയായ പുതപ്പിൽ മുഴുവൻ പുതപ്പിച്ചു എത്രയും പെട്ടന്ന് ആശുപത്രിയിൽ എത്തിക്കണം . വെള്ളവും ഭക്ഷണവും ഉടൻ കൊടുക്കരുത് .
ഓർക്കുക - തീ പ്രശ്നമാണ് . നമ്മുടെ സുഹൃത്താണ് . പക്ഷെ സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ട സുഹൃത്ത്

 

 

All articles in the ‘info clinic’ category copy paste from face book page 

https://www.facebook.com/infoclinicindia/    (Please like this page)

And 

infoclinicindia.blogspot.com/ 

It is a wonderful health related page  I read ,  their hard work to remove misbelieve in medical science is really need to appreciate. So please like the info clinic page.   

 

(please note if you have any question related to articles in this section, please visit the info clinic page )

 

Thank you.

Useful Links

Medicinal plants of India ; Ayurveda

Encyclopedia of Indian Medicinal Plants/Herbs mainly using in Ayurveda with good quality pictures and information like therapeutic usage of Medicinal Plants, cultivation, morphology, habitat, flower characters, Chemical content, parts used, research works etc.

ayurvedic treatments

ayurvedic treatments